Mindpower Counselling & Meditation

We Offer a full range of Professional mental Health services to children, Adults, Couples, and Families.
പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് , രക്ഷിതാക്കൾക്ക്, വിവാഹത്തിലേക്ക് കടക്കുന്നവർക്ക് തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങൾക്ക് അവരുടെ ശാരീരിക , മാനസിക , വൈകാരിക പ്രശ്നങ്ങൾക്ക് ഒരു പരിഹാരം . ഈ മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള സൈക്കോളജിസ്റ്റുമായി നിങ്ങൾക്ക് സംവദിക്കാം .

We Provide High Quality Services
Meditaion
ധ്യാനം എന്നത് ഒരു പാക്കേജാണ്‌
( സർവ്വരോഗ സംഹാരിയാണ് )
മാനസിക സംഘർഷമുണ്ടാക്കുന്ന അസന്തുലിതാവസ്ഥ ക്രമപ്പെടുത്തി ശാരീരികവും, മാനസികവും ,വൈകാരികവും, ബുദ്ധിപരവുമായ സന്തുലിതാവസ്ഥ കൈവരിക്കാൻ സഹായിക്കുക എന്നതാണ് Meditation ന്റെ പ്രധാന ലക്‌ഷ്യം .

പ്രാപഞ്ചിക ഊർജ്ജവും ( Cosmic Energy ) മനസ്സും ഏകീഭവിപ്പിക്കുന്നതിന് Meditation സഹായകമാവുന്നു . ധ്യാനത്തിൽ ആത്മീയത ഉണ്ട് . സമീകൃത ജീവിത ശൈലിയുണ്ട് . ശരീരത്തിലെ ഓക്സിജൻ നില ഉയർന്നുവരുന്നു . ഓക്സിജൻ നില ഉയർന്നുവന്നത് ശരീരത്തിൽ കാൻസർ കോശങ്ങൾ രൂപപ്പെടുകയില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് . രക്തചംക്രമണം ശരിയായ രീതിയിൽ നടക്കുന്നു .

നമ്മുടെ ശരീരത്തിന് വിശ്രമം ആവശ്യമാണ് . അതുപോലെ മനസ്സിനും വേണം വിശ്രമം . മനസ്സ് സദാസമയവും ചലിച്ചുകൊണ്ടിരിക്കുന്നു .

സദാ ചലിച്ചുകൊണ്ടിരിക്കുന്ന മനസ്സിന് വിശ്രമം കൊടുക്കാൻ പറ്റിയ ഉപാധിയാണ് ധ്യാനം . ധ്യാനത്തിലൂടെ മാത്രമേ മനസ്സിന് ശാന്തിയും, സമാധാനവും, ആനന്ദവും ലഭിക്കയുള്ളൂ . ഒരാളിൽ ഉറങ്ങിക്കിടക്കുന്ന ദിവ്യശക്തിയെ ഉണർത്തി ഉത്തേജിപ്പിച്ചു പ്രവർത്തനോന്മുഖമാക്കുക എന്ന കർത്തവ്യമാണ് ധ്യാനം .

ധ്യാനത്തിലൂടെ സമ്പൂർണ്ണ ആരോഗ്യവും സൗന്ദര്യവുമാണ് ലഭിക്കുന്നത് . മുഖസൗന്ദര്യം ലഭിക്കണമെങ്കിൽ മനസ്സിൽ ശാന്തിയും , സമാധാനവും ആനന്ദവും വേണം . ഇത് ഒരു കോസ്മെറ്റിക്കിനും തരാൻ കഴിയില്ല .

ശാരീരികവും, മാനസികവും, വൈകാരികവും ആയ ആരോഗ്യത്തിനും , രോഗങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും , വരാതിരിക്കാനും മുദ്രാ ചികിത്സയും ധ്യാന പരിശീലനവും ശീലമാക്കുക . അതുവഴി നമ്മുടെ ഉള്ളിലുള്ള ആത്മചൈതന്യം പൂർണ്ണതേജസോടെ പ്രകാശിക്കുന്നു . മസ്തിഷ്ക്കത്തിലുള്ള പതിനായിരം കോടിയിൽ പരം വരുന്ന നാഡീകോശങ്ങൾ പൂർണ്ണതോതിൽ പ്രവർത്തന സഞ്ജമാവുന്നു . അങ്ങനെ നമ്മുടെ ശാരീരികവും, മാനസികവും, വൈകാരികവുമായ എല്ലാ വിധ അസ്വസ്ഥതകളെയും ഇല്ലായ്മ ചെയ്ത് സമ്പൂർണ്ണ ആരോഗ്യത്തിലേക്ക് നയിക്കുന്നു .

Parenting
ഏതൊരു ജോലിക്കും പരിശീലനം ആവശ്യമാണ് . എന്നാൽ ഒരുതരത്തിലുള്ള പരിശീലനവും ഇല്ലാതെയാണ് നമ്മൾ രക്ഷാകർതൃത്വം എന്ന അതിപ്രധാനമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് . അതിനാൽ രക്ഷാകർതൃത്വം എന്താണെന്ന് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതാണ് . എന്നാൽ മാത്രമേ നമ്മുടെ മക്കളെ വ്യക്തിജീവിതത്തിലും, കുടുംബ ജീവിതത്തിലും, സാമൂഹ്യ ജീവിതത്തിലും A + നേടി ഉത്തമ പൗരന്മാരായി വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ . അതിനു മക്കളുടെ ഉത്തമ വഴികാട്ടികളായി തീരണം ഓരോ മാതാപിതാക്കളും . പരീക്ഷയിൽ A + നേടാൻ വേണ്ടി മാത്രമാണോ നമ്മൾ മക്കളെ തയ്യാറാക്കേണ്ടത് ?.

Child Counselling
പഠനവും പരീക്ഷയും കുടുംബജീവിതവുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ , പ്രയാസങ്ങൾ എന്നിവ പരിഹരിക്കാനും , പഠനത്തിൽ മികവ് പുലർത്താനും, കുട്ടികളുടെ സ്വഭാവവും വ്യക്തിത്വവും ശരിയായ രീതിയിൽ വളർത്തിയെടുക്കലാണ് Child Counselling ന്റെ ലക്‌ഷ്യം ..

Teachers Counselling
കാലം മാറുകയാണ് . കുട്ടികളുടെ ജീവിത രീതികളും , വീക്ഷണങളും , മാനസിക നിലകളും മാറുന്നു .അതനുസരിച്ച് അധ്യാപകരും തയ്യാറാവണം . ആരാവണം അധ്യാപകൻ ?

🔴 ക്രിയാത്മക ചിന്ത (Critical Thinking) ,

🔴 സൃഷ്ടിപരത (Creative Thinking) ,

🔴 പ്രശ്ന പരിഹാര ശേഷി (Problem Solving),

🔴 തീരുമാനം കൈക്കൊള്ളാനുള്ള കഴിവ് (Decision Making) ,

🔴 ഫലവത്തായ ആശയവിനിമയ ശേഷി (Effective Communication) ,

തുടങ്ങിയ കഴിവുകളുടെ സംയോജനത്തിലൂടെ കുട്ടികളെ മാനസിക , വൈകാരിക , ബൗദ്ധിക തലത്തിൽ വളർത്തിക്കൊണ്ടുവരുന്ന പ്രതിഭാശാലിയാവണം അധ്യാപകർ .

Family Counselling
കുടുംബബന്ധങ്ങളിൽ ഉണ്ടാവുന്ന പലവിധ പ്രശ്നങ്ങൾ ,പ്രയാസങ്ങൾ , അസ്വസ്ഥതകൾ തുടങ്ങിയവ പരിഹരിക്കുക എന്നതാണ് ഫാമിലി കൗൺസിലിങ്ങിന്റെ ലക്‌ഷ്യം . നമ്മുടെ വീടും, കുടുംബവും , ദാമ്പത്യ ജീവിതവും, ജോലി സ്ഥലവുമെല്ലാം സംഘർഷഭരിതമായി ടെൻഷൻ നിർമ്മിക്കുന്ന ഒരു കേന്ദ്രമായി മാറുകയാണോ ?. പരസ്പര വിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും, വിട്ടുവീഴ്ചയുടെയും , ത്യാഗത്തിന്റെയും, സേവനത്തിന്റെയും മൂല്യങ്ങളിൽ അധിഷ്ഠിതമായ കുടുംബബന്ധം തകരുന്നതല്ലേ ഇതിന് പ്രധാന കാരണം . നമ്മുടെ ജീവിത മൂല്യങ്ങളിൽ അധിഷ്ഠിതമായ കുടുംബ വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കലാണ് ഫാമിലി കൗൺസലിംഗ് .

Pre Marrital Counselling
എന്താണ് , എന്തിനാണ് വിവാഹ പൂർവ കൗൺസലിംഗ്?. വിവാഹം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനമാണ് . ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കേണ്ട പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ മറ്റു ഘടകങ്ങൾക്കൊപ്പം അവരുടെ ശാരീരികവും, മാനസികവും, വൈകാരികവുമായ പൊരുത്തം വളരെ പ്രാധാന്യത്തോടെ ചിന്തിക്കേണ്ടതുണ്ട് . വിവാഹം തീരുമാനിച്ചു കഴിഞ്ഞാൽ വധൂ വരന്മാരുടെ മനസ്സിൽ സന്തോഷത്തോടൊപ്പം ആശങ്കയും, ഉത്കണ്ഠയും , പേടിയും തോന്നുന്നത് സ്വാഭാവികമാണ് . ഇത്തരം കാര്യങ്ങൾ ഇല്ലായ്മ ചെയ്ത് അവരെ നല്ല കുടുംബജീവിതം നയിക്കാൻ പ്രാപ്തമാക്കലാണ് വിവാഹ പൂർവ കൗൺസലിംഗ് .

Spiritual and Psychlogical Counselling
🔴 എന്താണ് ആത്മീയത ?,

🔴 എന്താണ് മനസ്സ് ?,

🔴 ആരാണ് ഞാൻ അഥവാ മനുഷ്യൻ ? ,

🔴 എന്താണ് പഞ്ചേന്ദ്രിയങ്ങൾ ?,

🔴 എന്താണ് ഓർമ്മശക്തി , ബുദ്ധിശക്തി , ശ്രദ്ധാശേഷി?,

തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് നേടി , ജീവിതത്തിലെ പലവിധ പ്രശ്നങ്ങളെയും ,പ്രതിസന്ധികളെയും മനക്കരുതോടെ നേരിടാനും , ആത്മവിശ്വാസത്തോടെയും, ആത്മധൈര്യത്തോടെയും ജീവിക്കാനും , ജീവിത മൂല്യങ്ങൾ പഠിക്കാനും , പ്രാവർത്തികമാക്കാനും പ്രാപ്തമാക്കുന്ന സമഗ്ര വ്യക്തിത്വ വികസന പഠനമാണ് Spiritual and psychological Counselling.

Health Counselling
ദേഷ്യമാണിന്ന് സകലരുടെയും സ്ഥായീഭാവമെന്ന് തോന്നുന്നു . ഇത് നമ്മുടെ കുടുംബബന്ധങ്ങളിൽ , ദാമ്പത്യത്തിൽ , സൗഹൃദത്തിൽ , തൊഴിലിടങ്ങളിൽ , റോഡിൽ എല്ലാമുള്ള നമ്മുടെ പെരുമാറ്റത്തിൽ വിള്ളൽ വീഴ്ത്തുന്നു . ജീവിതം സംഘർഷ ഭരിതമാവുന്നു , അമിത കോപം വ്യക്തിയുടെ ശാരീരികവും , മാനസികവും , സാമൂഹികവുമായ ആരോഗ്യത്തെ തകർക്കും . ഈ അമിത കോപത്തെ മെരുക്കി ജീവിത വിജയം നേടാൻ സഹായിക്കുന്നതാണ് ഹെൽത്ത് കൗൺസലിംഗ് .

FAQs

Q address of mindpower counselling and meditation centre kozhikkode

MindPower Counselling & Meditation, Balussery Mukku, Balussery, Kerala, India

Q working hours of mindpower counselling centre kozhikkode

Monday
10 am-4pm
Tuesday
10 am-4pm
wednesday
10 am-4pm
Thursday
10 am-4pm
Friday
10 am-4pm
Saturday
10 am-4pm

Q What are the services offered by mindpower couselling and meditation centre calicut

Meditation, parenting, Child Counselling, Teachers Counselling, Family Counselling, Pre Marrital Counselling, Spiritual and Psychlogical Counselling, Health Counselling,

image